കാത്തിരിപ്പിനൊടുവില്‍ സല്‍മാന്‍ ഖാന്‍റെ പുതിയചിത്രം ടൈഗര്‍ സിന്താ ഹേയുടെ ഫസ്റ്റ്പോസ്റ്റര്‍ പുറത്തിറങ്ങി. സല്‍മാന്‍ ഖാന്‍ തന്നെ തന്‍റെ ട്വിറ്റര്‍ അകൗഡിലൂടെ ആരാധകര്‍ക്കായി പങ്ക് വെക്കുകയായിരുന്നു. അലി അബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈയില്‍ മെഷീന്‍ തോക്കുമായി രൂക്ഷമായ നോട്ടത്തോടെ നില്‍ക്കുന്ന സല്‍മാനാണ് ചിത്രത്തിലുളളത്.

മുറിവേറ്റ കടുവയെപ്പോലെ മറ്റൊന്നിനും വേട്ടയാടാന്‍ കഴിയില്ലെന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുളളത്. ദീപാവലി സമ്മാനം ഇഷ്ടപ്പെട്ടോ എന്ന ചോദ്യവുമായാണ് തന്‍റെ ട്വിറ്റര്‍ പേജില്‍ സല്‍മാന്‍ ഖാന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് സല്‍മാനും കത്രീനയും ഒന്നിക്കുന്നത്. ചിത്രം ഡിസംബറില്‍ റീലീസ് ചെയ്യും.

Scroll to load tweet…