തെന്നിന്ത്യന്‍ താരജോഡികളായ നാഗചൈതന്യയും സമാന്തയും ഏറെ കാലത്തെ പ്രണയത്തിന് ശേഷം ഈയടുത്താണ് വിവാഹിതരായത്. താരത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി ചിത്രങ്ങള്‍ സമാന്ത എപ്പോഴും പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഇരുവരും ഹണിമൂണ്‍ ആഘോഷത്തിലാണ്. 

ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ കണ്ടതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത് ഇരുതാരങ്ങളുടെയും ഹണിമൂണ്‍ ചിത്രങ്ങളാണ്. ഇന്‍സറ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ലണ്ടനിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്.

 ഒക്ടോബര്‍ ആറിനാണ് ഗോവയില്‍ ആഢംബര വിവാഹം നടന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവുമായിരുന്നു വിവാഹം. വിവാഹ ശേഷം താമസിയാതെ സമാന്ത സിനിമയിലേക്ക് തിരിച്ച് വരുമെന്ന് അറിയിച്ചിരുന്നു.


❤️❤️❤️

A post shared by Samantha Akkineni (@samantharuthprabhuoffl) on

New favourite ❤️❤️❤️ @gucci

A post shared by Samantha Akkineni (@samantharuthprabhuoffl) on