സിനിമാ ലോകത്ത് ഏവരും കാത്തിരിക്കുന്നതാണ് സമാന്ത-നാഗചൈതന്യ വിവാഹം. ഈയിടെയായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഇരുവരുടെയും വിവാഹത്തെ കുറിച്ചു തന്നെ. വിവാഹ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടിയിലാണ് സാമന്തയുടെയും നാഗചൈതന്യയുടെയും പുതിയ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. മെയ്ഡ് ഫോര്‍ ഈച്ചദര്‍ എന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.
വോവന്‍ ഫാഷന്‍ ഷോ 2017 ന് ഒന്നിച്ചു ചടങ്ങിനെത്തിയതാണ് ചിത്രത്തിലുള്ളത്. ഷോയിലുടനീളം കൈകോര്‍ത്ത് ചേര്‍ന്നിരിക്കുന്ന സാമന്തയും നാഗചൈതന്യയും കണ്ടപ്പോള്‍ ആരാധകര്‍ക്ക് കൗതുകമായി. മോണോക്രോം സാരിയില്‍ എത്‌നിക് ലുക്കോടെയാണ് സാമന്ത ചടങ്ങിനെത്തിയത്. വെള്ളി നിറത്തിലുള്ള കൗമ്മലും താരത്തിന്റെ സൗന്ദര്യം ഒന്നു കൂടി കൂട്ടി. സെമിഫോര്‍മല്‍ ലുക്കിലാണ് നാഗചൈതന്യ. 
ഗോവയില്‍ വച്ചാണ് ഇരുവരുടയും വിവാഹം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ ആറുമുതല്‍ ഒമ്പതു വരെ നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഇരുവരുടെയും വീട്ടുകാര്‍ ഒരുക്കിയിരിക്കുന്നത്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡിംഗ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകള്‍. കല്യാണത്തിന് ഗൗണും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് പരമ്പരാഗത സാരിയും റിസപ്ഷന് ഡിസൈനര്‍ ഔട്ട്ഫിറ്റുമാണ് താരം ധരിക്കുക. വര്‍ഷങ്ങളോളം പ്രണയിച്ച ശേഷമാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്.
