പ്രതിശ്രുത വരനും നടനുമായ നാഗചൈതന്യക്ക് 27 ലക്ഷം രൂപയുടെ സമ്മാനം നല്‍കി സാമന്ത. 27 ലക്ഷം രൂപ വില വരുന്ന എംവി അഗസ്റ്റ ഇറ്റാലിയന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് ബൈക്കാണ് സാമന്ത തന്റെ പ്രതിശ്രുത വരന് നല്‍കിയത്. TS07 FM2003 എന്നതാണ് ബൈക്കിന്റെ നമ്പർ. ഇതിനായി മാത്രം മുടക്കിയത് നാലരലക്ഷം രൂപയാണ്.


ജനുവരി 29നാണ് ഇരുവരുടെയും വിവാഹനിശ്ചയം നടക്കുക. ഏറെ നാളത്തെ സൗഹൃദവും പ്രണയത്തിലാകുകയും ചെയ്‍തതിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.