തമിഴകത്ത് ഏറ്റ വും ആരാധകരുള്ള നടൻമാരാണ് വിജയ്‍യും അജിത്തും. യുവതാരങ്ങള്‍ ഒട്ടേറെയുള്ള തമിഴകത്ത് ഇരുവരുടെയും സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയും ചെയ്യുന്നു. എന്താണ് അതിന്റെ രഹസ്യം. എങ്ങനെയാണ് ഇരുവരും എല്ലാവരുടെയും പ്രിയപ്പെട്ടവരായി തുടരുന്നത് എന്നാണ് തെന്നിന്ത്യൻ നടി സാമന്തയ്‍ക്കും അറിയേണ്ടത്.

ഒരു ടിവി അഭിമുഖത്തിലാണ് വിജയ്‍യോടും അജിത്തിനോടും സാമന്ത ചോദ്യങ്ങള്‍ ചോദിച്ചത്. എപ്പോഴും എങ്ങനെയാണ് ചെറുപ്പമായി ഇരിക്കുന്നത് എന്നായിരുന്നു വിജയ്‍യോടുള്ള സാമന്തയുടെ ചോദ്യം. തെറി, കത്തി, മേര്‍സല്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജയ്‍യുടെ നായികയായിരുന്നു സാമന്ത. അജിത്തിനോടു മറ്റൊരു ചോദ്യമായിരുന്നു സാമന്തയ്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. എല്ലാവരും അജിത്തിനെ ഇഷ്‍ടപ്പെടുന്നതിന് എന്താണ് കാരണമെന്ന് അറിയില്ല. എങ്ങനെയാണ് എല്ലാവരുടെയും പ്രിയപ്പെട്ട ആളാകുന്നത് എന്നായിരുന്നു ചോദ്യം. തന്റെ ഭര്‍ത്താവ് നാഗചൈതന്യക്കും അജിത്തിനെ ഏറെ ഇഷ്‍ടമാണെന്നും സാമന്ത പറയുന്നു.