ഹൈദരാബാദ്: തന്‍റെ ഫേക്ക് ചിത്രത്തോട് തെന്നിന്ത്യന്‍ താരം സാമന്ത നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച സംഭവം ഇങ്ങനെ, ആരാധനമൂത്ത് സാമന്തയെ വിവാഹം ചെയ്ത ചിത്രമാണ് ഒരാള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മോർഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയത്. 

സാമന്തയുടെ വിവാഹഫോട്ടോയിൽ നിന്ന് നാഗചൈതന്യയെ മാറ്റി പകരം സ്വന്തം ഫോട്ടോ ചേർക്കുകയായിരുന്നു. വരണമാല്യമെല്ലാം കഴുത്തിലിട്ടുകൊണ്ടുള്ള ഫോട്ടോയാണ് ഇത്. ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലായി. അങ്ങനെ അത് സാമന്തയുടെ ശ്രദ്ധയിൽപെട്ടു. 

എന്നാൽ സാമന്തയുടെ പ്രതികരണം ഇങ്ങനെ, ഈ ചിത്രം റിട്വീറ്റ്ചെയ്ത് നടി കുറിച്ചു 'കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടിയത്. എങ്ങനെയാണ് ഇത് ലീക്കായത് എന്നറിയില്ല. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു.' എന്തായാലും സാമന്തയുടെ പ്രതികരണം വൈറലായി.