ഹൈദരബാദ്: സാമന്ത റൂത്ത് പ്രഭു ഇനി ഇല്ല, ഇനി ഉള്ളത് സാമന്ത അക്കിനേനി. ആഘോഷമാക്കിയ ആ കല്യാണമാമാങ്കത്തിനു ശേഷം പേരിനൊപ്പമുള്ള വാല്‍ സാമന്ത വെട്ടി. നാഗചൈതന്യയുടെ ഭാര്യയായി മാറിയ തെന്നിന്ത്യന്‍ സുന്ദരി പേരിനൊപ്പമുള്ള വാല്‍ മാറ്റിയിരിക്കുകയാണ്. നടന്‍ നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും കുടുംബ പേരാണ് അക്കിനേനി. സാമന്തയുടെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ സാമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ട്വീറ്റുകള്‍ പറയുന്നു. ഈ മാസം ആദ്യമാണ് ഗോവയില്‍ വച്ച് സാമന്ത നാഗചൈതന്യ വിവാഹം നടന്നത്.