സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല: സംയുക്ത വര്‍മ്മ

First Published 15, May 2018, 10:19 AM IST
Samyuktha Varmma respond
Highlights

സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല: സംയുക്ത വര്‍മ്മ

മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സംയുക്ത വര്‍മ്മ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഇനി എപ്പോഴായിരിക്കും സിനിമയിലേക്ക് എത്തുക എന്ന് സംയുക്തയോട് അഭിമുഖങ്ങളില്‍ ചോദിക്കാറുമുണ്ട്. സിനിമയിലേക്ക് തിരിച്ചുവരണമെങ്കില്‍ അത്രമാത്രം ഇഷ്‍ടപ്പെടുന്ന കഥയായിരിക്കണം. കഥാപാത്രം ആയിരിക്കണം എന്നാണ് സംയുക്ത മറുപടി പറയുന്നത്. ഗൃഹലക്ഷ്‍മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത വര്‍മ്മ ഇക്കാര്യം പറയുന്നത്.


സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ലെന്ന് സംയുക്ത വര്‍മ്മ പറയുന്നു. സിനിമ എനിക്ക് ഭഗവാനെപ്പോലെയാണ്. ഇപ്പോള്‍ എന്തിനാണ് അഭിനയിക്കുന്നത്? ഒന്നുകില്‍ അത്രമാത്രം ഇഷ്ടപ്പെടുന്ന കഥയായിരിക്കണം. കഥാപാത്രം ആയിരിക്കണം. ബിജു ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി ചെയ്ത് തുടങ്ങിയാല്‍ ആകെ സ്‌ട്രെസ്ഡ് ആകും. വീട്ടില്‍ വന്നു കയറിയാല്‍ പരസ്പരം ചൊറിയേണ്ടി വരും. എനിക്കത് വയ്യ. ഇപ്പോള്‍ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖമായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നത് എന്നാണ് സംയുക്ത വര്‍മ്മ പറയുന്നത്.  അഭിനയിക്കുന്നതിന് ഒരു തടസ്സവും ബിജു മേനോന്‍ പറഞ്ഞിട്ടില്ലെന്നും സംയുക്ത വര്‍മ്മ പറയുന്നു.

 

loader