വിശാലിന്റെ കരിയറിലെ 25-ാം ചിത്രമെന്നുള്ള പ്രാധാന്യവുമുണ്ട് ലിംഗുസാമി ചിത്രത്തിന്. രാജ്കിരണ്‍, ഗഞ്ജ കറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും സംയുക്തമായി നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല
ചെന്നൈ: തമിഴ് നടന്‍ വിശാലിനെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ ഹിറ്റുകലിലൊന്നാണ് സണ്ടക്കോഴി. വിശാലിന്‍റെ കരിയറിലെ ഇനിഷ്യല്‍ ഹിറ്റുകളിലൊന്നാണ് ലിംഗുസാമിയുടെ സംവിധാനത്തില്‍ 2005 ല്‍ പുറത്തെത്തിയ 'സണ്ടക്കോഴി'. ഇപ്പോഴിതാ നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം തീയേറ്ററുകളിലെത്താനൊരുങ്ങുന്നു.
വമ്പന്‍ ഹിറ്റിനുള്ള സാധ്യതകള്‍ തുറന്നുവയ്ക്കുന്നതാണ് സണ്ടക്കോഴി 2 എന്നുറപ്പിക്കുന്ന ട്രൈലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിശാലിനൊപ്പം കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറും നിറഞ്ഞുനില്‍ക്കുന്നതാണ് 1.44 മിനിട്ടുള്ള ട്രൈലര്‍.
വിശാലിന്റെ കരിയറിലെ 25-ാം ചിത്രമെന്നുള്ള പ്രാധാന്യവുമുണ്ട് ലിംഗുസാമി ചിത്രത്തിന്. രാജ്കിരണ്‍, ഗഞ്ജ കറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും സംയുക്തമായി നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

