സഞ്ജുവിനായ് 24 മണിക്കൂറും തിയേറ്ററുകള്‍ സജീവം പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 24 മണിക്കൂറും തിയേറ്റര്‍ തുറക്കുന്നത്
ദുബായ്:ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ ജീവചരിത്രം സിനിമയായ 'സഞ്ജു' മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് മുന്നേറുന്നത്. പ്രേക്ഷകരുടെ അഭ്യര്ത്ഥന മാനിച്ച് ദുബായില് 24 മണിക്കൂറും ചിത്രം പ്രദര്ശിപ്പിക്കും. ഫിലിം ഫെയറിന്റെ ഔദ്യോഗിക ട്വിറ്ററില് കൂടിയാണ് ദുബായില് 24 മണിക്കുറും തിയേറ്ററുകള് പ്രവര്ത്തിക്കുമെന്ന് വാര്ത്ത വന്നിരിക്കുന്നത്.
സഞ്ജുവായി വേഷമിട്ട രണ്ബീര് കപൂറും സംവിധായകന് രാജ്കുമാര് ഹിരാനിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് 'സഞ്ജു' തിയേറ്റര് കീഴടക്കുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.ജൂണ് 29ന് റിലീസ് ചെയ്ത സിനിമ ഒരാഴ്ച കൊണ്ട് നേടിയത് 120.06 കോടിരൂപയാണ്.രണ്ബീര് കപൂറിനൊപ്പം മനീഷ കൊയ്രാള, ദിയാ മിര്സ, സോനം കപൂര്, വിക്കി കൗശല്, അനുഷ്ക ശര്മ്മ എന്നിവരും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
