എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി: ദി കണ്‍ക്ലൂഷനാണ് എക്കാലത്തെയും ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ്

റിലീസ് ദിനം മുതല്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ രചിക്കാന്‍ തുടങ്ങിയതാണ് രാജ്‍കുമാര്‍ ഹിറാനി ചിത്രം സഞ്ജു. തീയേറ്ററുകളില്‍ അഞ്ച് വാരങ്ങള്‍ പിന്നിടുമ്പോഴും അക്കാര്യത്തില്‍ മാറ്റമില്ല. ഇന്ത്യന്‍ സിനിമകളുടെ ചരിത്രത്തില്‍ എക്കാലത്തെയും ഉയര്‍ന്ന മൂന്നാമത്തെ കളക്ഷന് അര്‍ഹമായിരിക്കുകയാണ് ചിത്രം. 

സഞ്ജയ് ദത്തിന്‍റെ ജീവിതം പറയുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത് 341.22 കോടിയാണ്. രാജി‍കുമാര്‍ ഹിറാനിയുടെ തന്നെ കഴിഞ്ഞ ചിത്രം പികെയെയാണ് സഞ്ജു കളക്ഷനില്‍ മറികടന്നിരിക്കുന്നത്. 340.8 കോടിയായിരുന്നു പികെയുടെ ആജീവനാന്ത ഇന്ത്യന്‍ കളക്ഷന്‍. എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി: ദി കണ്‍ക്ലൂഷനാണ് എക്കാലത്തെയും ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ്. 510.99 കോടിയാണ് ബാഹുബലി തീയേറ്ററുകളില്‍ നിന്ന് നേടിയത്. റെക്കോര്‍ഡ് കളക്ഷന്‍ ബുക്കില്‍ രണ്ടാമതുള്ള ആമിര്‍ ഖാന്റെ ദംഗലിന്‍റെ നേട്ടം 387.38 കോടിയും.

Scroll to load tweet…

സഞ്ജയ് ദത്തിന്‍റെ പേരിലുള്ള കേസുകളെ വെള്ളപൂശുന്നുവെന്ന വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നെങ്കിലും ഏറെയും മികച്ച നിരൂപണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.