മലയാളത്തില്‍ മുമ്പ് മുന്‍നിര നായികയായിരുന്ന ശാന്തികൃഷ്‍ണ മടങ്ങിവരുന്നു. നിവിന്‍ പോളി നായകനാകുന്ന സിനിമയിലാണ് ശാന്തികൃഷ്‍ണ അഭിനയിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ എന്ന സിനിമയിലാണ് ശാന്തികൃഷ്‍ണ അഭിനയിക്കുന്നത്.
ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് ശാന്തികൃഷ്‍ണ അഭിനയിക്കുന്നത്. പ്രേമം ഫെയിം അല്‍ത്താഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്‍ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍. കൃഷ്‍ണ ശങ്കര്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ലാല്‍, ദിലീപ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ടാകും.
