താന്‍ വിഗ് വച്ചിരിക്കുകയാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. അതിനുള്ള മറുപടിയാണ് പുതിയ ചിത്രമായ ഉരുക്കുസതീശനിലെ വീഡിയോ. ഒരു റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ അനുഭവമാണ് ആശയത്തിനു പിന്നിലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുമ്പ് ഒരു പ്രമുഖ ചാനലിന്റെ പ്രമുഖ റിയാലറ്റി ഷോയ്ക്ക് ഇടയില്‍ എന്റെ മുടി ഒറിജിനല്‍ ആണോ അതോ വിഗ് ആണോ എന്നൊരു സംശയം ആ ഷോയില്‍ പങ്കെടുത്ത ചില സുന്ദരികളില്‍ ഉണ്ടായി. ഒരു ദിവസം രാത്രി ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ അവരില്‍ ചിലര്‍ എന്റെ ബാഗ്‌സ് പരിശോധിച്ചു. വിഗ്ഗ് കിട്ടിയില്ല. പിന്നെ ഞാന്‍ വിഗ്ഗും ഇട്ടോണ്ടു കിടക്കുകയാണോ എന്ന സംശയത്തില്‍ ഉറങ്ങി കിടന്ന എന്റെ മുടി പിടിച്ചു വലിച്ചു.

രാത്രിയില്‍ കുറേ സുന്ദരികളെ ചുറ്റും കണ്ടു ഞാന്‍ പേടിച്ചു വിറച്ചു ഞെട്ടി. വേദനിച്ചു ഞെട്ടി എഴുന്നേറ്റ എന്നോട്. ' ഓഹോ ഇതപ്പോള്‍ ഒറിജിനല്‍ ആണല്ലേ'എന്നു ചോദിച്ചു. എന്റെ അന്നത്തെ ഉറക്കം പോയികിട്ടി. യഥാര്‍ത്ഥത്തില്‍ ഈ ചോദൃം പലരും മുമ്പ് ചോദിച്ചിട്ടുണ്ട് (പക്ഷേ ആരും മുടി തഴുകി നോക്കിയിരുന്നില്ല)

ആ ദിവസം മനസ്സില്‍ തോന്നിയ ആശയമാണ് ഉരുക്കു സതീശന്‍. ഈ മുടിയെ ഭംഗിയായി എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നു അന്നുരാത്രി ഞാന്‍ ചിന്തിച്ചു. നിരവധി പേരുടെ കൊലപാതകം നടത്തി മുങ്ങുന്ന ക്രിമിനല്‍ ആയ വിശാലിന്റെ കഥ... ലൈവായി മൊട്ടയടിക്കുന്നു.