ഡൊമിനിക് അരുണിനോടൊപ്പം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് നടി ശാന്തി ബാലചന്ദ്രൻ ആണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം 'തരംഗ'ത്തിലൂടെ മലയാളസിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചയാളാണ് ശാന്തി.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്ല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക ചാപ്റ്റർ 1 : ചന്ദ്ര' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമായാണ് ലോക എത്തിയത്. മലയാള സിനിമയിൽ ആദ്യമായി ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്. ഡൊമിനിക് അരുണിനോടൊപ്പം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് നടി ശാന്തി ബാലചന്ദ്രൻ ആണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം 'തരംഗ'ത്തിലൂടെ മലയാളസിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചയാളാണ് ശാന്തി.

ഇപ്പോഴിതാ ലോകയുടെ മികച്ച വിജയത്തിന് ശേഷം അച്ഛനെയും അമ്മയെയും കുറിച്ചുള്ള വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശാന്തി. കുട്ടിക്കാലം മുതലേ താൻ വിവിധ വഴിതിരിവുകൾ മാതാപിതാക്കളുടെ മുന്നിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ആ വഴിതിരിവുകൾ ഓരോ തവണയും അവർ ആത്മാർത്ഥമായി സ്വീകരിച്ചുവെന്നും പറഞ്ഞ ശാന്തി, ഓരോ ഘട്ടത്തിലും പിന്തുണ എന്നതിന്റെ അർത്ഥം അവരുടെ മനസ്സിൽ പുനർവ്യാഖ്യാനിക്കപ്പെട്ടുവെന്ന് താൻ മനസ്സിലാക്കുന്നുവെന്നും കുറിപ്പപ്പിൽ പറയുന്നു. "ഞാൻ അവർക്കു സമ്മാനിച്ച അനേകം ഉത്കണ്ഠ നിറഞ്ഞ രാത്രികൾക്ക് പകരമായി, 'ലോകഃ' എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ അവർ അനുഭവിച്ച സന്തോഷവും ആശ്വാസവുമാണ് എന്റെ ഏറ്റവും വലിയ വിജയം. ഒരു മകൾക്ക് നൽകാവുന്ന ആത്മവിശ്വാസവും ഭദ്രതയും എനിക്ക് നിങ്ങൾ തന്നു. എനിക്ക് ചിറകുകളും വേരുകളും നൽകിയത് നിങ്ങളാണ് അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല." ശാന്തി പറയുന്നു.

ഓക്സ്ഫഡ് സർവകലാശാലയിൽ വിഖ്യാതമായ ക്ലെറണ്ടൻ സ്കോളർഷിപ്പിന് അർഹയായി അന്ത്രപോളജി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശാന്തി കലാജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. തന്റെ കലാ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ അച്ഛൻ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ച കുറിപ്പുകളും ശാന്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

View post on Instagram

'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ 'സണ്ണി' എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമാണ് ലോക. മലയാളത്തിന്റെ മാർവൽ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണെന്നും അഭിപ്രായങ്ങള്‍ വരുന്നു. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'.

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിച്ചിരിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്‍തിരിക്കുന്ന ചിത്രം, തെലുങ്കിൽ സിതാര എന്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നു.

തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നു. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News