ഗ്ലാമറസ് നൃത്ത ചുവടുകളുമായി സാറാ അലിഖാന്‍
സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകള് സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്. സാറയുടെ ട്രെന്റി വസ്ത്രങ്ങള് പോലും ബി ടൗണില് ചര്ച്ചയാണ്. ഇതിനിടെ താരത്തിന്റെ ഗ്ലാമറസ് നൃത്ത ചുവടുകളാണ് ഇപ്പോള് വൈറലാകുന്നത്. വിശ്വാത്മയിലെ സാത് സമുന്ദര് പാര് എന്ന ഗാനത്തിനാണ് സാറ ചുവടുവച്ചത്. തന്റെ ഇന്സ്റ്റഗ്രാമിലൂടെ സാറ വീഡിയോ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്.
സൗദമിനി മട്ടുവിന്റെയും സിദ്ധാര്ത്ഥ് ഭണ്ഡാരിയുടെയും വിവാഹ സല്ക്കാരത്തിലാണ് സാറയുടെ പ്രകടനം. സാറയ്ക്ക് പുറമെ ശ്വേത ബച്ചന് നന്ദ, കരണ് ജോഹര് തുടങ്ങിയവരും ചുവടുവച്ചു. അമിതാഭ് ബച്ചന്, ജയ ബച്ചന്, ഐശ്വര്യ റായ് തുടങ്ങി നിരവധി പേര് ചടങ്ങിനെത്തിയിരുന്നു

