കുറഞ്ഞ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറി നടിയാണ് സരയു. കഴിഞ്ഞ ആഴ്ച സരയുവിന്‍റെ ഒന്നാം വിവാഹ വാര്‍ഷികമായിരുന്നു. സിനിമാ മേഖലയിലുള്ള സനലിനെയാണ് സരയു വിവാഹം ചെയതത്.
വ്യത്യസ്തമായ രീതിയിലാണ് സരയു തന്റെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സ്വന്തം ജീവിത രീതിയേയും മാനസിക അവസ്ഥകളെയും വരച്ച് കാട്ടുന്ന ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചായിരുന്നു താരത്തിന്റെ ആഘോഷം. നാലര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ്‍ പങ്കുവച്ചിരിക്കുന്നത്.
നവംബര്‍ 12 നാണ് സരയുവിന്റെയും സനലിന്റെയും വിവാഹം. വര്‍ഷത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സനലിനെ പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ അസിസ്റ്റന്‍റ് ക്യാമറമാനായിരുന്നു സനല്‍.

