കൊച്ചി: ശശി കലിങ്ക ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചു എന്നൊരു വാർത്ത കുറച്ച് കാലമായി മലയാള സിനിമയില്‍ പരക്കുന്ന വാര്‍ത്തയാണ്. എന്നാൽ ചിത്രത്തിന്റെ പേരോ, കഥാപാത്രത്തെ കുറിച്ചോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

നടൻ അജു വർഗീസ് ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു. ഹോളിവുഡ് ആക്ഷന്‍ താരം ടോം ക്രൂസിനൊപ്പമാണ് ശശി കലിങ്ക അഭിനയിക്കുന്നത്. ഈ ചിത്രം നിർമിക്കുന്നതോ സാക്ഷാൽ സ്റ്റീവന്‍ സ്പീൽബർഗും. ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഇതൊരു അഭിമാന നിമിഷമാണെന്ന് അജു വർഗീസ് പറഞ്ഞു.

ഗദ്ദാമ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ദുബായില്‍ വെച്ചാണ് ഹോളിവുഡ് ചിത്രത്തിന്‍റെ പ്രവര്‍ത്തകരില്‍ ഒരാള്‍ ശശിയെ കണ്ടുമുട്ടുന്നതെന്നും ചിത്രത്തിലേക്ക് ക്ഷണിക്കുന്നതെന്നും ശശി പറയുന്നു.