ട്രെയിന്‍ യാത്രയ്ക്കിടെ നടി സനുഷയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകനും നടനുമായ എം ശശികുമാര്‍. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങള്‍ അപലപനീയമാണ്. അതു പോലെ തന്നെ മനുഷ്യത്വരഹിതവുമാണ ഇത്തരം സംഭവങ്ങള്‍ കണ്‍മുന്നില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കിനില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം- ശശികുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

 കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സനുഷയെ മാവേലി എക്‌സ്പ്രസില്‍ വച്ചാണ് യാത്രക്കാരന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈപിടിച്ച് ബഹളം വച്ച നടിയെ സഹായിക്കാന്‍ ആരും എത്തിയിരുന്നില്ല.

 ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറഉം കോഴിക്കോടുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്‌റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്‌റ്റേഷനില്‍ നിന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ആന്റോ ബോസാണ് സംഭവത്തില്‍ അറസ്റ്റിലായത്.