ജയറാം നായകനാകുന്ന സത്യയുടെ ടീസര്‍ പുറത്തുവിട്ടു. അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്‍ത സിനിമയാണ് സത്യ. ജയറാം സാള്‍ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലാണ് സിനിമയില്‍ അഭിനയിക്കുന്നത്.

ജയറാമിനു പുറമേ പാര്‍വതി നമ്പ്യാര്‍, റോമ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ കെ സാജനാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപീസുന്ദറാണ് സത്യയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.