സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ഞാൻ പ്രകാശൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഞാന്‍ പ്രകാശന്‍ കാലത്തിനൊത്ത് സഞ്ചരിക്കുന്ന സിനിമയാണെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. ശ്രീകുമാരൻ തമ്പിക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. 

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് , പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നതനുസരിച്ച്, ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദര്‍ശനത്തില്‍ പുതുമ കൊണ്ടു വരണം എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ‘ ഞാന്‍ പ്രകാശന്‍ ‘ എന്ന ചിത്രം. ഫഹദിന്റെ അനായാസമായ അഭിനയമാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകം എന്നത് മറക്കുന്നില്ല. പ്രിയ സുഹൃത്തുക്കളായ ശ്രീനിയേയും സത്യനെയും ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.’ - ശ്രീകുമാരൻ തമ്പി പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് സത്യന്‍ അന്തിക്കാട് ഷെയര്‍ ചെയ്‌തു. ഇതൊരു അഭിനന്ദനമല്ല, അനുഗ്രഹമാണെന്ന് കുറിച്ചാണ് സത്യന്‍ അന്തിക്കാട് പോസ്റ്റ് ഷെയര്‍ ചെയ്‌തത്.