ഏറെ ശ്രദ്ധിക്കപ്പെട്ട അരങ്ങേറ്റ ചിത്രത്തിന് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളിയില്‍ ഒട്ടേറെ പ്രത്യേകതകളുള്ള ടൈറ്റില്‍ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. 

സൗബിന്‍ ഷാഹിറിന്റെ വലതുകൈയിലെ പച്ചകുത്തല്‍ സുപരിചിതമായിരിക്കും അടുത്തകാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക്. എന്നാല്‍ ഒരു കഥാപാത്രത്തിനുവേണ്ടി തന്റെ പ്രിയ ടാറ്റൂ മറയ്ക്കുകയാണ് സൗബിന്‍. ഗപ്പി സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ പുതിയ ചിത്രം അമ്പിളിക്കുവേണ്ടിയുള്ള മേക്കോവറിന്റെ ഭാഗമായാണ് സൗബിന്‍ ടാറ്റൂ മറച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് സൗബിന്‍. സാധാരണപോലെ ടാറ്റൂ പെര്‍മെനന്റ് ആയി മായ്ക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ത്വക്കിന്റെ നിറത്തിലുള്ള മേക്കപ്പിട്ട് മറച്ചിരിക്കുകയാണ്.

ഏറെ ശ്രദ്ധിക്കപ്പെട്ട അരങ്ങേറ്റ ചിത്രത്തിന് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളിയില്‍ ഒട്ടേറെ പ്രത്യേകതകളുള്ള ടൈറ്റില്‍ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. പുതുമുഖം തന്‍വി റാം, നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസിം എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

കേരളത്തില്‍ ഇടുക്കിക്കൊപ്പം ബംഗളൂരു, രാജസ്ഥാന്‍, ലഡാക്ക്, ഗോവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഈ വര്‍ഷാവസാനം 'അമ്പിളി' തീയേറ്ററുകളിലെത്തും.

View post on Instagram