നാഗചൈതന്യ നായകനാകുന്ന പുതിയ സിനിമയാണ് സവ്യസാചി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മാധവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചന്തൂ മൊണ്ടേതി ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക. എം എം കീരവാണിയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.