വരുന്ന മിനിറ്റുകളില്‍ ആരാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ അന്തിമ വിജയി എന്ന് അറിയാം.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് ഗ്രാന്റ് ഫിനാലെയില്‍ രണ്ടാം എലിമിനേഷന്‍. അരിസ്റ്റോ സുരേഷ് പോയതിന് പിന്നാലെ അവശേഷിച്ച ഒരാളെ മോഹന്‍ലാല്‍ പുറത്തേക്ക് വിളിക്കുകയായിരുന്നു. ആദ്യം ഷിയാസ് കരിമിനെ വിളിച്ചുവെങ്കിലും അത് തമാശയ്ക്കായിരുന്നു. ശ്രീനിഷ് അരവിന്ദ് ആണ് രണ്ടാമതായി ഫൈനല്‍ എപ്പിസോഡില്‍ എലിമിനേറ്റ് ചെയ്യപ്പെടുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അവശേഷിക്കുന്ന ഷിയാസ് കരിം, സാബുമോന്‍, പേളി മാണി എന്നിവരില്‍ നിന്നാണ് ഫൈനല്‍ വിജയി. വരുന്ന മണിക്കൂറില്‍ ആരാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ അന്തിമ വിജയി എന്ന് അറിയാം.

അതേസമയം വര്‍ണാഭമായ പരിപാടികളോടെ ഗ്രാന്റ് ഫിനാലെ പുരോഗമിക്കുകയാണ്. ഇപ്പോള്‍ അവശേഷിക്കുന്ന മൂന്ന് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട 11 മത്സരാര്‍ഥികളും ഫിനാലെയ്ക്ക് എത്തിയിട്ടുണ്ട്. ശ്വേത മേനോന്‍, ശ്രീലക്ഷ്മി എന്നിവര്‍ ഒഴികെയുള്ള എല്ലാവരും അവിടെയുണ്ട്. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെ പുരോഗമിക്കുന്നത്. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു.