ഐശ്വര്യ റായ് ബച്ചനും സോനം കപൂറിനും ശേഷം കാന്‍സിലെ റെഡ് കാര്‍പ്പെറ്റില്‍ താരമായി ദീപിക. തന്‍റെ പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ തീര്‍ത്തും വ്യത്യസ്തയായിരുന്നു താരം. കാനിലെ ദീപികയുടെ ലുക്കിനേക്കാള്‍ വാര്‍ത്തയായത് താരത്തിന്‍രെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആയിരുന്നു.

റെഡ്കാര്‍പ്പെറ്റില്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്ത താരത്തിന്‍റെ നാക്കുകൊണ്ടുള്ള കളിയായിരുന്നു ഹൈലൈറ്റ്. ഈ ചിത്രത്തിന് പിന്നിലെ കാരണം തേടുകയാണ് ആരാധകര്‍. 

ആ ചിത്രത്തിന് പിന്നിലെ കാരണമറിയണമെന്നായിരുന്നു സൊണാക്ഷി സിന്‍ഹയുടെ കമന്‍റ്. പിങ്ക് വസ്ത്രത്തില്‍ സുന്ദരിയായ ദീപികയെ ഗുലാബോ എന്നാണ് രണ്‍വീര്‍ സിംഗ് വിശേഷിപ്പിച്ചത്. ദീപികയ്ക്കും റണ്‍വീറിനും മാത്രമറിയുന്ന രഹസ്യമാണതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്.