മൗനത്തിൽ ചാലിച്ച പ്രണയ കഥയായ മൗനത്തിൽ നിന്നും വർണങ്ങളിൽ ചാലിച്ച പ്രണയ കഥയാകുകയാണ് സീതാകല്യാണം. വളരെയധികം ശ്രദ്ധനേടിയ മൗനം എന്ന ആല്‍ബത്തിന്‍റെ രണ്ടാം ഭാഗമാണ് സീതാകല്യാണം. ആദ്യമായാണ് മലയാളത്തില്‍ ഒരു ആല്‍ബത്തിന് രണ്ടാം ഭാഗമുണ്ടാകുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.


സംഗീതവും ദൃശ്യങ്ങളും ഒരുപോലെ മിഴിവേകുന്ന സീതാകല്യാണത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ആഘോഷ് വൈഷ്ണവം ആണ്. നവീൻ മാരാരുടെ വരികൾക്ക് സുമേഷ് പരമേശ്വര്‍ ഈണം പകർന്നപ്പോള്‍ രാജലക്ഷിമിയാണ് ആലാപനം. 

എ വി പ്രൊഡക്ഷൻസിന്‍റെ എട്ടാമത്തെ പ്രൊജക്റ്റാണ് സീതാകല്യാണം. രാഹുൽ ആർ നായർ, ഡോ. അബിൻ വിജയൻ, ഡോ. അക്ഷര വിജയൻ, പാർവതി സോമനാഥ്, രുദ്രകൃഷ്ണൻ, ജോസഫ് ജോൺ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തിയിട്ടുള്ളത്.