അമേരിക്കന്‍ ഗായിക സെലീന ഗോമസ് നന്ദി പറയുകയാണ് പ്രിയ സുഹൃത്തും സിനിമാ താരവുമായ ഫ്രാന്‍സിയ റെയ്‌സക്ക്.ഈ നന്ദി പറച്ചിലിന് സെലീന പറഞ്ഞതു പോലെ തന്നെ വാക്കുകള്‍ക്കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതല്ല. തന്റെ ജീവനില്‍ പാതി പകുത്തു നല്‍കിയ കൂട്ടുകാരിയോട് എങ്ങിനെയാണ് അവര്‍ നന്ദി പറയുക.
വൃക്കരോഗിയായിരുന്ന പ്രശസ്ത ഗായിക സെസീന ഗോമസിന് വൃക്ക പകുത്ത് നല്‍കിയത് പ്രശസ്ത അമേരിക്കന്‍ നടി ഫ്രാന്‍സിയ റെയ്‌സയാണ്. ഒരു സുഹൃത്തന് ജീവിതത്തില്‍ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് തനിക്ക് അവള്‍ നല്‍കിയത്. അവളുടെ വൃക്ക തനിക്ക് ദാനം ചെയ്തു. നന്ദി സഹോദരി നന്ദി... വൃക്ക സ്വീകരിച്ച ശേഷം ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങല്‍ സഹിതം കുറിച്ചതാണിത്.

2015 മുതലാണ് സെറീനയ്ക്ക് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.താന്‍ സുഖം പ്രാപിച്ചു വരുന്നതായി സെലീനി കുറിപ്പില്‍ പറയുന്നു. കുടുംബത്തിനും ഡോക്ടേഴ്‌സിനും സെലീന നന്ദി പറയുന്നുണ്ട്.
