അറിവിനു വിലപേശി പണം നേടാവുന്ന മലയാളത്തിലെ ആദ്യ ടെലിവിഷന്‍ ഷോ 'സെല്‍ മീ ദി ആന്‍സര്‍ സീസണ്‍ - 2' പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ഥന പ്രകാരം സംപ്രേഷണ സമയത്തില്‍ മാറ്റം വരുത്തുന്നു.

അറിവും വിനോദവും സമന്വയിക്കുന്ന സെല്‍ മീ ദി ആന്‍സര്‍ ഇനി മുതല്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി 9.30നു സംപ്രേഷണം ചെയ്യുന്നു. പ്രേക്ഷക ലക്ഷങ്ങളെയാകെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്റ്റാര്‍ -2 വ്യാഴം മുതല്‍ ശനി വരെ രാത്രി 9.30നും ജനപ്രിയ പരമ്പരയായ 'ഭാര്യ' തിങ്കള്‍ മുതല്‍ ശനിവരെ രാത്രി ഒമ്പതിനും ഇന്നു മുതല്‍ സംപ്രേഷണം ചെയ്യുന്നു.