മഹാപ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യത്തിലും പരിപാടി പങ്കാളിയാവും. അറിവിലൂടെ അതിജീവനം എന്നതാണ് സീസണ്‍-3ന്റെ മുദ്രാവാക്യം.
ഏഷ്യാനെറ്റിന്റെ പ്രേക്ഷകപ്രീതി നേടിയ വിനോദ വിജ്ഞാന പരിപാടിയായ സെല്‍ മി ദി ആന്‍സര്‍ സീസണ്‍-3ന് ശനിയാഴ്ച തുടക്കം. മുകേഷ് ആണ് അവതാരകന്‍.
മഹാപ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യത്തിലും പരിപാടി പങ്കാളിയാവും. അറിവിലൂടെ അതിജീവനം എന്നതാണ് സീസണ്‍-3ന്റെ മുദ്രാവാക്യം. പ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രത്യേക പരിഗണനയുണ്ടാവും. അറിവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ വില പേശി പണം നേടാനുള്ള സുവര്‍ണാവസരമാണ് മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് സംപ്രേഷണം.

