മക്കളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടിവരുന്നത് എല്ലാ മാതാപിതാക്കന്മാര്‍ക്കും ദുഖകരം

മുംബൈ: കജോളിന്‍റെയും അജയ് ദേവ്ഗണ്ണിന്‍റെയും മൂത്തപുത്രിയാണ് നൈസ. ഉന്നത വിദ്യാഭ്യാസത്തിനായി നൈസ ഇപ്പോള്‍ സിംഗപ്പൂരിലാണ്. മകളെ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ചതില്‍ തന്നെക്കാള്‍ കൂടുതല്‍ വേദന അജയ്ക്കായിരുന്നെന്ന് കജോള്‍. 

നൈസയെ സിംഗപ്പൂരേക്ക് അയക്കുന്നത് തനിക്ക് വളരെ പ്രയാസകരമായിരുന്നു. എന്നാല്‍ അജയ്യുടെ അത്രയും പ്രയാസം തനിക്കുണ്ടായിരുന്നില്ല കാരണം താനും വീട്ടില്‍ നിന്ന് അകന്ന് ബോര്‍ഡിംഗില്‍ താമസിച്ചിട്ടുണ്. നൈസയെ സിംഗപ്പൂരേക്ക് അയച്ചത് അവളുടെ നല്ലതിനെന്നും കജോള്‍ കജോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

മക്കളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടിവരുന്നത് എല്ലാ മാതാപിതാക്കന്മാര്‍ക്കും ദുഖകരമാണെന്നും എന്നാല്‍ അത് അവരുടെ നല്ലതിനാണെന്നും കജോള്‍ പറഞ്ഞു.മക്കളോടൊപ്പം കഴിഞ്ഞ ഒരുമാസം സിംഗപ്പൂരായിരുന്ന അജയ്യും കജോളും വിവാഹവാര്‍ഷികാഘോഷത്തിന് ശേഷം തിരിച്ചെത്തുകയായിരുന്നു.