ഇംഗ്ലീഷിലെ ആദ്യ 'A'ക്ഷരത്തെയും, 'A'ദാമിന്റെ 'A'പ്പിളിനേയും, ലോകമെമ്പാടുമുള്ള 'A'വെറേജ് മലയാളികളുടെ 'A'എ വികാരങ്ങളെയും നമിച്ചുകൊണ്ട്,'A'iശ്വര്യപൂർവം ഞങ്ങൾ തുടങ്ങുന്നു.

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആൾട്ടോ, പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡെ പുതിയ ചിത്രവുമായി എത്തുന്നു. 'അവിഹിതം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്.

'ഇംഗ്ലീഷിലെ ആദ്യ 'A'ക്ഷരത്തെയും, 'A'ദാമിന്റെ 'A'പ്പിളിനേയും, ലോകമെമ്പാടുമുള്ള 'A'വെറേജ് മലയാളികളുടെ 'A'എ വികാരങ്ങളെയും നമിച്ചുകൊണ്ട്,'A'iശ്വര്യപൂർവം ഞങ്ങൾ തുടങ്ങുന്നു.' എന്നായിരുന്നു പോസ്റ്ററിനൊപ്പം പങ്കുവെച്ച വാചകം. ഉണ്ണിരാജ, രഞ്ജി കങ്കോൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്.

സെന്ന ഹെഗ്ഡെയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ പദ്മിനിയിൽ കുഞ്ചാക്കോ ബോബനായിരുന്നു പ്രധാന കഥാപാത്രമായി എത്തിയിരുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ്ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കിയിരുന്നില്ല. എന്തായാലും അവിഹിതത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്ഡെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യുവുമാണ്. ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News