ഹോളിവുഡ്: തനിക്ക് നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രമുഖ നടന്‍. നടിമാര്‍ക്ക് മാത്രമല്ല നടന്മാരും ലൈംഗിക പീഡനം നേരിടുന്നുവെന്നതിന് തെളിവാണ് നടന്റെ ഈ വെളിപ്പെടുത്തല്‍. ഹോളിവുഡ് നടന്‍ ഗീല്‍സ് മരീനൈയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സെക്‌സ് ആന്‍റ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് മറീനൈ.
സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന മി റ്റൂ ക്യാംപെയിനിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് 'മീ റ്റൂ' ക്യാംപെയിനിന് തുടക്കമായത്. ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു ക്യാംപെയിനിന്‍റെ ഉദ്ദേശ്യം.
സെക്‌സ് ആന്‍റ് സിറ്റിയ്ക്ക് ശേഷം ഹോളിവുഡിലെ പല പ്രമുഖരും എന്നെത്തേടി വന്നു. അവര്‍ക്ക് ഞാനൊരു മാംസക്കഷ്ണം മാത്രമായിരുന്നു'-പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മറീനൈ തുറന്നു പറഞ്ഞു. പുരുഷന്‍മാര്‍ മീ റ്റൂ ക്യാംപെയിനില്‍ കാര്യമായി പങ്കെടുത്തിരുന്നില്ല.
കാരണം ലൈംഗിക പീഡിനത്തെക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ ആണത്തം നഷ്ടമാകുമെന്നാണ് അവരുടെ ഭയം. ആണുങ്ങള്‍ ഇരകളാകുന്നത് ആരും അറിയാറില്ല- മറീനൈ പറഞ്ഞു.
