തന്റെ 12-ാം വയസ്സില്‍ സിനിമാ ലൊക്കേഷനില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് നടി എലിസ ഡഷ്‌കു. 1994 ല്‍ ജയിംസ് കാമറൂണ്‍ ചിത്രം ട്രൂ ലൈസില്‍ അഭിനയിക്കുമ്പോള്‍ തനിയ്ക്ക് 12 വയസ്സാണെന്നും ചിത്രത്തിന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ജോയെല്‍ ക്രാമര്‍ ലൊക്കേഷനില്‍വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും എലിസ പറഞ്ഞു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു എലിസയുടെ വെളിപ്പെടുത്തല്‍.
തനിയ്ക്കുണ്ടായ അനുഭവം സുഹൃത്തിനോട് വെളിപ്പെടുത്തിയതിന് ലൊക്കേഷനില്‍വച്ച് തന്നെ ക്രാമര്‍ ഉപദ്രവിച്ചതായും എലിസ പോസ്റ്റിലൂടെ ആരോപിച്ചു. അതേസമയം ഇത്തരമൊരു സംഭവം നടന്നതായി തനിയ്ക്ക് അറിയില്ലെന്നും തുറന്ന് പറഞ്ഞതിന് എലിസയെ അഭിന്ദിക്കുന്നുവെന്നും കാമറൂണ്‍ പ്രതികരിച്ചു. അര്‍ണോള്‍ഡ് ഷോസ്‌നെഗര്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ട്രൂ ലൈസ്.
ട്രൂ ലൈസ് ചിത്രീകരിക്കുമ്പോള്‍ ക്രാമറിന് 36 വയസ്സാണ്. ഈ വിവരം പുറത്ത് എങ്ങനെ പറയുമെന്ന് തനിയ്ക്ക് അറിയില്ലായിരുന്നുവെന്നും രക്ഷിതാക്കളോടും ചില സുഹൃത്തുക്കളോടും ഈ വിവരം പറഞ്ഞെങ്കിലും പുറത്തറിയാന്‍ അവര്‍ ആഗ്രഹിച്ചില്ലെന്നും എലിസ പറയുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് ക്രാമറും രംഗത്തെത്തി.
