അവള് വേണ്ട്രയ്ക്ക് ശേഷം ശബരീഷ് വര്‍മ്മയുടെ ടങ്കടക്കര

'അവള് വേണ്ട്ര'യ്ക്ക് ശേഷം ശബരീഷ് വര്‍മ്മയുടെ 'ടങ്കടക്കര' ഗാനം വൈറലാകുന്നു. ജോഷി തോമസ് സംവിധാനം ചെയ്യുന്ന നാം എന്ന ചിത്രത്തിനുവേണ്ടി ശബരീഷ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അശ്വിനും സന്ദീപും ചേര്‍ന്നാണ്. ശബരീഷ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നതും. ''എല്ലാരും ഒന്നാണീ കാമ്പസില്‍ ഞാനെന്നോ നീയെന്നോ നോക്കാറുണ്ടോ'' എന്ന ഗാനം നാല് ലക്ഷത്തിലേറെ പേര്‍ ഇതുവരെ യൂട്യൂബില്‍ കണ്ട് കഴിഞ്ഞു.

ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നേരെ എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ എത്തിയ ശബരീഷിന്റെ പിസ്ത ഗാനം വൈറലായിരുന്നു. പ്രേമത്തിലെ അവള് വേണ്ട്ര ഇവള് വേണ്ട്ര എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.