അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ ഷാരൂഖ് ഖാനെ തടഞ്ഞുവച്ചു. എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായാണ് നടനെ തടഞ്ഞത്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
വിമാനത്താവള അധികൃതരുടെ നടപടി തന്നെ വേദിപ്പിച്ചുവെന്നും എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു ഷാരൂഖിന്‍റെ ട്വീറ്റ്. ഇതേതുടര്‍ന്ന് പ്രശ്നത്തിലിടപെടാന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതാദ്യമായല്ല അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ ഷാരൂഖ് ഖാനെ തടഞ്ഞുവയ്‍ക്കുന്നത്. 2009ല്‍ ന്യൂജഴ്‌സിയിലെ നേവാര്‍ക്ക് വിമാനത്താവളത്തിലും 2012ല്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലും ഷാറൂഖിനെ അധികൃതര്‍ തടഞ്ഞിരുന്നു.