ആരാധകരോട് നിരന്തരം സംവദിക്കാറുള്ള നടനാണ് ഷാരൂഖ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും ആരാധകരുമായി സംസാരിക്കാന്‍ ഷാരൂഖ് സമയം ചെലവിടാറുണ്ട്. ഇപ്പോള്‍ ഒരു ആരാധിക്കായി ഷാരൂഖ് പോസ്റ്റ് ചെയ്‍ത വീഡിയോ ആണ് വൈറലാകുന്നത്.

അരുണ പി കെ എന്ന ആരാധികയ്‍ക്കായിട്ടാണ് ഷാരൂഖ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. അര്‍ബുദ രോഗത്തോട് പോരാടുന്ന അരുണ പി കെ തനിക്ക് അവസാനമായി ഒരു ആഗ്രഹമുണ്ടെന്ന് സാമൂഹ്യമാധ്യത്തിലൂടെ അറിയിക്കുകയായിരുന്നു. തന്റെ പ്രിയതാരം ഷാരൂഖിന് കാണണം എന്നായിരുന്നു ആഗ്രഹം. അരുണ പി കെയുടെ ആഗ്രഹം സഫലമാക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മറ്റ് ആരാധകരും കൈകോര്‍ത്തു. ഒടുവില്‍ ഷാരൂഖും കാര്യം അറിഞ്ഞു. അരുണ പി കെയ്‍ക്ക് മാത്രമായി വീഡിയോ സന്ദേശം ഷാരൂഖ് പോസ്റ്റ് ചെയ്യുകയും ചെയ്‍തു. മാത്രവുമല്ല അരുണ പി കെയുടെ മകള്‍ പ്രിയങ്കയുമായി ഷാരൂഖ് ഫോണില്‍ സംസാരിക്കുകയും ചെയ്‍തു.