സിനിമാ താരമാകുന്നതിനു മുമ്പ് ഷാരൂഖ് ഖാന്‍ ടെലിവിഷന്‍ അവതാരകന്‍റെ വേഷമിട്ട ഈ പരിപാടിയില്‍ അതിഥിയായെത്തുന്നത് മറ്റാരുമല്ല. തൊണ്ണൂറുകളില്‍ ബോളീവുഡിനെ ഇളക്കി മറിച്ച ഗായകന്‍ സാക്ഷാല്‍ കുമാര്‍ സാനു. മാസങ്ങള്‍ക്കു മുമ്പ് യൂടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇപ്പോള്‍ ഫേസ് ബുക്കിലാണ് വൈറലാകുന്നത്.

ഷാരൂഖിന്‍റെ ക്ഷണം സ്വീകരിച്ച് വേദിയിലേക്ക് കടന്നു വരുന്ന സാനു 'മിലാ കോയി ഡഗര്‍ മെം' എന്ന ഗാനം ആലപിക്കുന്നതാണ് വീഡിയോയില്‍. ഇതുവരെ പുറത്തിറങ്ങാത്ത ഗാനത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ മാത്രമേ വീഡിയോയിലുള്ളുവെങ്കിലും ഈണത്തിന്‍റെ മനോഹാരിത കൊണ്ട് ഗാനം വേറിട്ടു നില്‍ക്കുന്നു. അക്കാലത്തെ പരിമിതമായ സാങ്കേതികവിദ്യക്കിടയിലും ശബ്ദ വിന്യാസവും ലൈവ് സ്ട്രീമിങ്ങിലെ കൃത്യതകൊണ്ടും അദ്ഭുതപ്പെടുത്തുന്ന വീഡിയോ കാണാം.