ബോളിവുഡില്‍ ബാദ്ഷയാണ് ഷാരുഖ് ഖാന്‍. തന്‍റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം നേടുക എന്ന ആശങ്കയിലാണ് ഷാരൂഖ്. എന്നാല്‍ സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അഡ്മിഷന്‍ ഫോമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഹാന്‍സ് രാജ കോളജിന്റെ അഡ്മിഷന്‍ ഫോമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും മികച്ച വിജയം കരസ്ഥമാക്കിയ ഷാരുഖ് ഇംഗ്ലീഷിന് നേടിയ മാര്‍ക്കാണ് ഇതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. 51 മാര്‍ക്കായിരുന്ന ഷാരുഖിന്റെ ഇഗ്ലീഷിന് നേടിയ മാര്‍ക്ക്.