ബോളിവുഡ് താരങ്ങള്‍ സിനിമയില്‍ വാങ്ങുന്ന പ്രതിഫലം പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ പൊതു പരിപാടികള്‍ക്ക് പങ്കെടുക്കണമെങ്കില്‍ വാങ്ങുന്ന പ്രതിഫലം അറിഞ്ഞാല്‍ ശരിക്കും അമ്പരയ്ക്കും. ബോളിവുഡ് ബബിള്‍സാണ് പ്രതിഫല വിവരം പ്രസിദ്ധീകരിച്ചത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനു പ്രതിഫലം വാങ്ങും. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കണം എങ്കില്‍ പാര്‍ട്ടിയുടെ നിലവാരവും ചടങ്ങിനു വരുന്നവരുടെ നിലവാരവും നോക്കും.
ബോളിവുഡിലെ സൂപ്പര്‍താരം ഏഷ്യാനെറ്റ് അവാര്‍ഡ് നൈറ്റില്‍ വന്ന് ഗായിക റിമി ടോമിയെ പൊക്കിയെടുത്തത് വൈറലായിരുന്നു. ഇത്തരത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കണം എങ്കില്‍ ഷാരൂഖ് വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണ്. ഷാരുഖ് കഴിഞ്ഞാല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് 2 കോടി രൂപയും. ഇതില്‍ മറ്റെന്തെങ്കിലും പ്രകടനങ്ങള്‍ കൂടി വേണം എങ്കില്‍ പ്രതിഫലം ഉയരും.
നടന്‍ അക്ഷയ് കുമാറിന് ഏത് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും പ്രതിഫലം 2 കോടി രൂപയാണ്. ബോളിവുഡ് നടിമാരും ഒട്ടും മോശമല്ല. പ്രിയങ്കയും ദീപികയും വാങ്ങുന്നത് ഒരു കോടിരൂപയാണ്. തുക ഒരു കോടിയാണ് എങ്കിലും പാര്‍ട്ടിയുടെ നിലവാരമാണു ദീപികയ്ക്ക് കൂടുതല്‍ പ്രധാനം.
