ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ തന്‍റെ പ്രതികരണം അറിയിച്ചത്. രഞ്ജിത്-രഞ്ജി പണിക്കര്‍ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക്
മോഹന്‍ലാലും-മമ്മൂട്ടിയും ഒന്നിക്കുന്ന ഷാജി കൈലാസ് ചിത്രം ഉപേക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ തന്‍റെ പ്രതികരണം അറിയിച്ചത്. രഞ്ജിത്-രഞ്ജി പണിക്കര്‍ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ആ ചിത്രം ഇനി ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്. അതിന് കാരണവും ഷാജി കൈലാസ് വ്യക്തമാക്കുന്നു.
ഫേസ്ബുക്കിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ
‘4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി - മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു. ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു.’
