കൊച്ചി: മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനാകുന്ന ഇഷ്‌ക് ചിത്രീകരണം ആരംഭിക്കുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്ക് ഷെയിനിന് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. അനുരാജിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇഷ്ക്.

നാളെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പൃഥിരാജ് ചിത്രം എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായികാവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇ ഫോര്‍ എന്റർടൈൻമെൻറ്സും, എ.വി.എ പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.