നടനും സംവിധായകനുമായ ചേരനുമായി ഉണ്ടായ വഴക്ക് തുറന്ന് പറഞ്ഞ് നടി ശരണ്യ

ചെന്നൈ: നടനും സംവിധായകനുമായ ചേരനുമായി ഉണ്ടായ വഴക്ക് തുറന്ന് പറഞ്ഞ് നടി ശരണ്യ. തവമായ് തവമിരുന്ത് എന്ന ചിത്രത്തിന്‍റെ ചിത്രീകരണമായിരുന്നു തന്‍റെ ജീവിതത്തിലെ ഈ മോശം നിമിഷങ്ങള്‍ ഉണ്ടാക്കിയത് എന്ന് ശരണ്യ ഒരു തമിഴ് മാസികയോട് പറഞ്ഞു. ഈ സിനിമയുടെ സെറ്റില്‍ ചേരനും ഞാനും എലിയും പുലിയും പോലെയായിരുന്നു. എനിക്ക് അവനെ കണ്ടാല്‍ തന്നെ ഇഷ്ടമല്ല. ചേരനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമായിരുന്നുവെന്ന് ശരണ്യ വെളിപ്പെടുത്തുന്നു

ഒരു വൃത്തികെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. അവന്‍ വരുന്നത് കണ്ടാല്‍ അവിടെ നില്‍ക്കാന്‍ പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു. തെറ്റായ രീതിയിലാണു ഞങ്ങള്‍ പരസ്പരം മനസിലാക്കിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങള്‍ സംസാരിച്ചത്. ഇപ്പോഴും അതു തുടരുന്നു. എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ ഞാന്‍ അദ്ദേത്തിന്‍റെ വീട്ടില്‍ പോകും എന്നും ശരണ്യ പറയുന്നു.കോടിരൂപ തന്നാലും ഒന്നിച്ച് ഒരു ചിത്രം വന്നാല്‍ ഇനി ചെയ്യില്ല എന്ന് ശരണ്യ പറയുന്നു.