ഷാരൂഖ് ഖാന്‍ മകള്‍ സുഹാനയുടെ വസ്ത്രമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. സുഹാനയുടെ ഫാഷന്‍ ചോയ്‌സിനെ ബോളിവുഡില്‍ പലരും പ്രശംസിിക്കാറുണ്ട്. അതിനിടെയാണ് സുഹാനയ്ക്ക് ഇതെന്തുപറ്റി എന്ന ചോദ്യവുമായി പലരും രംഗത്ത് വന്നിരിക്കുന്നത്.

ദില്ലി സര്‍ക്യൂലി സൊയറില്‍ പാര്‍ട്ടിക്കെത്തിയ സുഹാനയുടെ വസ്ത്രം കണ്ടാണ് പലരും അമ്പരന്നത്. അതേസമയം സുഹാനയുടെ അമ്മ ഗൗരി ഖാന്‍ സിംപിള്‍ ലുക്കിലൂടെ ഏവരുടെയും ശ്രദ്ധ നേടുകയും ചെയ്തു. 

 കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രമാണ് സുഹാന ധരിച്ചത്. ഈ വസ്ത്രം സുഹാനയ്ക്ക് ഒട്ടും ഇണങ്ങുന്നില്ലെന്നാണ് സംസാരം. ക്യാമറ കണ്ണുകളില്‍ നിന്ന് ഓടിയൊളിക്കുന്ന സുഹാന കഴിഞ്ഞ ദിവസം ബോള്‍ഡായി ക്യാമറകള്‍ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ സൂചനയാണിതെന്നാണ് പാപ്പരാസികള്‍ പറയുന്നത്.