തീയേറ്റര്‍ ജീവനക്കാരനായ പിതാവിലൂടെ സിനിമപ്രാന്തനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ഷിബു

മോഹന്‍ലാല്‍ ആരാധകരുടെ കഥ പറയുന്ന മോഹന്‍ലാല്‍, സുവര്‍ണപുരുഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ ആരാധകരുടെ ജീവിതം വീണ്ടും സിനിമയിലേക്ക്. നടന്‍ ദിലീപിന്റെ ആരാധകന്റെ കഥയുമായി എത്തുന്ന ഷിബു എന്ന ചിത്രമാണ് ആരാധക ചിത്രങ്ങളുടെ നിരയില്‍ ഇനിയെത്തുന്നത്. 

തീയേറ്റര്‍ ജീവനക്കാരനായ പിതാവിലൂടെ സിനിമപ്രാന്തനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ഷിബു. 90-കളിലെ ദിലീപ് സിനിമകള്‍ കണ്ട് കട്ടദിലീപ് ഫാനായി മാറുന്ന ഷിബു ഒടുവില്‍ ദിലീപിനെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങുന്നുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പാലക്കാട് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രണീഷ് വിജയനാണ്. യുവഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്രകഥാപാത്രമായ ഷിബുവിനെ അവതരിപ്പിക്കുന്നത്. കാര്‍ഗോ സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് പുറത്തു വിട്ടത്.