കുഞ്ചാക്കോ ബോബനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. പ്രണയമായ് പെയ്തിറങ്ങുന്ന ചിത്രത്തിലെ മഴപ്പാട്ട് എത്തി. മഴയേ മഴയേ തൂമഴേ എന്ന മനോഹരമായ ഗാനത്തിന് ശേഷം ഹരിചരണ്‍ ആലപിച്ച ഈ ഗാനം ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ തരംഗമായിരിക്കുകയാണ്. റോഷ്‌നി സുരേഷാണ് ചേര്‍ന്ന് പാടിയിരിക്കുന്നത്. ശ്രീജിത്ത് ഇടവണയുടേചാണ് സംഗീതം. മ്യൂസിക് 247 ആണഅ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

 ഓര്‍ഡിനറിക്ക് ശേഷം മധുര നാരങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശിവദയും അല്‍ഫോന്‍സയുമാണ് ചിത്രത്തിലെ നായികാ നായകന്മാരായി എത്തുന്നത്. ഷാനവാസ് അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കിയത്. നിഷാദ് കോയയാണ് തിരക്കഥ.