ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് ശില്‍പയുടെ മിന്നുന്ന പ്രകടനം

ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ ബെല്ലി ഡാന്‍സ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുന്നത്. സൗന്ദര്യവും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നതില്‍ മുന്നിലാണ് താരം. ഒരു റിയാലിറ്റി ഷോയ്ക്കിടെ നടത്തിയ പ്രകടനം ഇത് ശരി വയ്ക്കുന്നത തരത്തിലുള്ളതാണ്.

 ഒരു സ്വകാര്യ ഹിന്ദി ചാനല്‍ നടത്തിയ ഡാന്‍സ് റിയാലിറ്റി ഷോയിലാണ് ശില്‍പയുടെ മിന്നുന്ന പ്രകടനം. ലൈലാ മേ ലൈലാ എന്ന ഗാനത്തിനൊപ്പം ചുവട് വച്ചാണ് കാഴ്ച്ചക്കാരെ ഞെട്ടിച്ചത്.

വരുണ്‍ ധവാന്‍ ഉള്‍പ്പെടെയുള്ള കാഴ്ചക്കാര്‍ വലിയ കയ്യടിയോടെയാണ് താരത്തിന്റെ പ്രകടനത്തെ സ്വീകരിച്ചത്. റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായ ശില്‍പയുടെ പ്രകടനം മത്സരാര്‍ത്ഥികളും ആവേശത്തോടെയാണ് സ്വീകരിച്ചത്.