തീറ്റ മത്സരം ജയിച്ച് ഷിയാസ് ബിഗ്ബോസ് വീടിന്‍റെ ക്യാപ്റ്റന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 10:40 PM IST
shiyas kareem become new captain in Bigg Boss malayalam
Highlights

ബിഗ്ബോസ് ഹൌസിലെ പുതിയ ആഴ്ചയിലെ ക്യാപ്റ്റനായി ഷിയാസ് കരീമിനെ തിരഞ്ഞെടുത്തു. ബിഗ്ബോസിന്‍റെ തീറ്റമത്സരത്തില്‍ ജയിച്ചാണ് ഷിയാസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. 

ബിഗ്ബോസ് ഹൌസിലെ പുതിയ ആഴ്ചയിലെ ക്യാപ്റ്റനായി ഷിയാസ് കരീമിനെ തിരഞ്ഞെടുത്തു. ബിഗ്ബോസിന്‍റെ തീറ്റമത്സരത്തില്‍ ജയിച്ചാണ് ഷിയാസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്. ഇത്തവണത്തെ ക്യാപ്റ്റന്‍ ടാസ്കിന് ബിഗ്ബോസ് ഇതുവരെ ക്യാപ്റ്റനാകാത്തവര്‍ക്കാണ് അവസരം നല്‍കിയത്. ഇത് പ്രകാരം ബിഗ്ബോസ് ഹൌസിലെ നിലവിലെ ക്യാപ്റ്റന്‍ അര്‍ച്ചനയുടെയും മറ്റ് അംഗങ്ങളുടെയും അഭിപ്രായം പരിഗണിച്ച് അതിഥി, ഷിയാസ്, അനൂപ് ചന്ദ്രന്‍ എന്നിവരെ ക്യാപ്റ്റന്‍ ടാസ്കിന് തിരഞ്ഞെടുത്തു.

പിന്നീടാണ് വ്യത്യസ്തമായ ക്യാപ്റ്റന്‍ ടാസ്കിന് ബിഗ്ബോസ് ഹൌസ് വേദിയായത്. 10 കുറ്റി പുട്ടും, കടലക്കറിയും, 15 പഴലും നിശ്ചിത സമയത്തിനുള്ളില്‍ കഴിക്കണം എന്നതായിരുന്നു ടാസ്ക്. മത്സരത്തിന് തയ്യാറെടുക്കുന്നതിനായി ഷിയാസും, അനൂപും ചര്‍ദ്ദിക്കുകയും മറ്റും ചെയ്തു. ഒടുവില്‍ മത്സരം ആരംഭിച്ചപ്പോള്‍ ഷിയാസ് അതിവേഗം പുട്ടും പഴവും അകത്താക്കിയെങ്കിലും ഉടന്‍ തന്നെ ചര്‍ദ്ദിച്ചു. എന്നാല്‍ അനൂപ് ചര്‍ദ്ദിച്ചില്ലെങ്കിലും ഷിയാസിന്‍റെ അത്രയും കഴിക്കാന്‍ സാധിച്ചില്ല. അതിഥി തീര്‍ത്തും പിന്നിലായിരുന്നു.

രണ്ടാമത്തെ ബസര്‍ ശബ്ദിച്ചതോടെ മത്സരം അവസാനിച്ചു. ഇതോടെ ക്യാപ്റ്റന്‍ അര്‍ച്ചനയോട് ആരുടെ പ്ലേറ്റിലാണ് കുറവ് ഭക്ഷണം ബാക്കിയുള്ളതെന്ന് നോക്കാന്‍ ബിഗ്ബോസ് ആവശ്യപ്പെട്ടു. ഷിയാസിന്‍റെ പ്ലേറ്റിലാണ് കുറവ് എങ്കിലും അയാള്‍ ചര്‍ദ്ദിച്ചുവെന്ന് അര്‍ച്ചന അറിയിച്ചു. എന്നാല്‍ ഷിയാസിനെ അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റനായി ബിഗ്ബോസ് നിയമിച്ചു.

എന്നാല്‍ ഇതിനെതിരെ താന്‍ വിയോജിക്കുന്നുവെന്ന് അനൂപ് തുറന്നടിച്ചു. ആരോഗ്യമുള്ള ക്യാപ്റ്റന്‍ എന്ന് ആദ്യം മുതല്‍ പറഞ്ഞ ടാസ്കില്‍ എങ്ങനെ ചര്‍ദ്ദിച്ച വ്യക്തി വിജയിച്ചെന്ന് അനൂപ് പറയുന്നു. ഇതിനെ രഞ്ജിനി പിന്തുണച്ചു.

loader