നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ഒട്ടേറെ ഭാഷകളിലായി സിനിമാ പ്രേമികളുടെ ഉള്ളില്‍ തിളങ്ങുന്ന ശോഭന ഇന്നും വിവാഹിതയായിട്ടില്ല. എന്നാല്‍ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. 2010 ലാണ് ശോഭന കുഞ്ഞിനെ ദത്തെടുക്കുന്നത്. 

ക്യാമറയ്ക്ക് മുന്നില്‍ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത ഈ ബാലികയുടെയും ശോഭനയുടെയും ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഏഴ് വയസ്സുള്ള തന്റെ മകള്‍ അനന്തനാരായണിയുടെയും ശോഭനയുടെയും ചിത്രമാണ് വൈറലായിരിക്കുന്നത്.

 ആറ് മാസം പ്രായമായ കുഞ്ഞിനെയായിരുന്നു ശോഭന ദത്തെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ അമ്പല നടയില്‍ ശോഭനയുടെ മടിയിലിരുത്തി ചോറൂണ് നല്‍കുന്ന ചിത്രമാണ് ഏവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ആരാധകര്‍ക്കായി താരം തന്റെയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ചിരിക്കുകയാണ്.