പുതിയ രൂപഭാവങ്ങളോടെ രാഗം തുറക്കുമ്പോള്‍ അതിനെ ആഘോഷമാക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.
തൃശൂര്: തൃശൂരിന്റെ അഹങ്കാരമായ രാഗം താഴിറ്റ് പൂട്ടുന്നത് 2015ലാണ്. 1974 മുതല് പലതലമുറകളാണ് മലയാള സിനിമയെ അടുത്തറിഞ്ഞ് രാഗത്തിലൂടെ കടന്ന് പോയത്. നെല്ല്, പടയോട്ടം, മൈ ഡിയര് കുട്ടിച്ചാത്തന്, ഷോലെ, ബെന്ഹര്, ടൈറ്റാനിക്ക് തുടങ്ങിയവയൊക്കെ രാഗത്തിലൂടെ കണ്ടുപോയവരാരിക്കും തൃശൂരില് ഭൂരിഭാഗവും. തൃശൂരിന്റെ അടയാളമായ രാഗം വീണ്ടം തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ രാഗം തുറക്കുമ്പോള് അതിനെ ആഘോഷമാക്കാന് തന്നെ തീരുമാനിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്.
'മ്മ്ടെ രാഗം' എന്ന ഹ്രസ്വ ചിത്രത്തിലൂടെ രാഗത്തിന്റെ കഥപറയുകയാണ് ഈ ചെറുപ്പക്കാര്. ബാഡ്സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില് പാപ്പരാസി മീഡിയയാണ് ചിത്രം തയ്യാറാക്കിയത്. പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര് വീണ്ടും വരുമ്പോൾ 'മ്മ്ടെ രാഗം ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്. തൃശൂരുകാരുടെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദര് ഈ പൂരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഷോട്ട് ഫിലിം തുടങ്ങുന്നത്. പഴയ 25 രൂപ ടിക്കറ്റ് ഇനിയില്ലെങ്കിലും രാഗത്തിന്റെ പുതിയ മേക്കോവര് കാണാനുള്ള കാത്തിരിപ്പിലാണ് തൃശൂരുകാര്.
