പാതിരാത്രിയില്‍ സിഗരറ്റ് ചോദിക്കുന്ന സ്ത്രി പോക്കു കേസാണോ, മറുപടിയുമായി ഷോര്‍ട്ട് ഫിലിം
സ്ത്രീകള് സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവരാണെങ്കില് അവരെ തെറ്റായ രീതിയില് കാണുന്ന സമൂഹത്തോട് കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായാണ് കാള് എന്ന ഷോര്ട്ട് ഫിലിം പുറത്തിറങ്ങിയിരിക്കുന്നത്. രാത്രിയില് കാള് ടാക്സി വിളിക്കുന്ന യുവതി ടാക്സി ഡ്രൈവറോട് സിഗരറ്റ് വാങ്ങാമോയെന്ന് ചോദിക്കുന്നത് മുതലാണ് ചിത്രം തുടങ്ങുന്നത്. സമൂഹത്തിന്റെ ദുഷിച്ച കണ്ണുകളോടെ യുവതിയെ കാണുന്ന ടാക്സി ഡ്രൈവറെ കാത്തിരിക്കുന്നത് രസകരമായ അനുഭവമാണ്.
സംസ്ഥാന അവാര്ഡ് ജേതാവ് സുദേവ് നായരാണ് ചിത്രത്തില് അഭിനിയിക്കുന്നത്. ഷഹബാസ് സി എയാണ് ഷോര്ട്ട് ഫിലിമിന്റെ സംവിധാനം. അസമയത്ത് അസാധാരണമായ കാര്യങ്ങള് ആവശ്യപ്പെടുന്ന സ്ത്രീകള് എല്ലാരേയും ഒരേ കണ്ണില് കാണരുതെന്ന ശക്തമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.

