മുംബൈ: തുടര്‍ച്ചയായി തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ ആള്‍ക്ക് ശ്രദ്ധ കപൂര്‍ കൊടുത്തത് ഒരു പണി. ഒരു ദിവസം 17 തവണ നടിയെ പിന്തുടര്‍ന്ന ആള്‍ക്കാണ് വ്യത്യസ്തമായ പ്രതികരണം ലഭിച്ചത്. പലയിടങ്ങളില്‍ ശല്യം ചെയ്ത ആളെ താന്‍ പങ്കെടുത്ത വേദിക്കരികില്‍ കണ്ടതോടെ വേദിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

വിളിച്ചു വരുത്തിയ ശേഷം പരസ്യമായി ആലിംഗനം ചെയ്യുകയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. താനിയാളെ ഇതേ ദിവസം 17മതാണ് തവണയാണ് കാണുന്നതെന്നും നടി പറഞ്ഞു. 

വേദിയിലുണ്ടായിരുന്ന എല്ലാവരും ശ്രദ്ധയുടെ സന്ദര്‍ഭോചിതമായ പെരുമാറ്റത്തെ അംഗീകരിക്കുകയും ചെയ്തു. റോക്ക് ഓണ്‍ 2 എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരം.